വീണ വിജയൻറെ എക്‌സാലോജിക്കിനെതിരായി കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തിൽ സിപിഐഎം-ബിജെപി ധാരണയുണ്ടാക്കുമെന്നും അതോടെ അന്വേഷണം ഒത്തുതീര്‍പ്പാക്കുമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. എല്ലാ കൂട്ടുകച്ചവടമാണെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ അന്വേഷണവും അവസാനിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറുമായി അവിഹിത ബന്ധമുണ്ട്. കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെപ്പോയെന്ന് വിഡി സതീശന്‍ ചോദിച്ചു. തൃശൂരില്‍ ബിജെപി ജയിക്കുന്നതിന് വേണ്ടിയുള്ള സിപിഐഎം സെറ്റില്‍മെന്റായി അന്വേഷണം മാറുമെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര അന്വേഷണം ഏജന്‍സികളെ കൊണ്ടുവന്ന് അന്വേഷിപ്പിച്ച് അവസാനം രാഷ്ട്രീയമായ അവിഹിതമായ ബന്ധത്തിലേക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറാനുള്ള ശ്രമമാണൊയെന്ന് നിരീക്ഷിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here