മലപ്പുറത്ത് റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. വഴിക്കടവ് നെല്ലിക്കുത്ത്-രണ്ടാംപാടം റോഡിലാണ് മണിമൂളി സ്വദേശി പന്താർ അസർ ഓടിച്ച ബൈക്ക് റോഡിലിറങ്ങിയ പുലിയെ ഇടിച്ചത്. അപകടത്തിൽ അസറിൻ്റെ തുടയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. പന്താർ അസർ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിൽ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ട് ഭയന്ന് താൻ ഒരു വീട്ടിലേക്ക് ഓടിക്കയറിയെന്നും അസർ പറയുന്നു.

വനം വകുപ്പ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇടിച്ചത് പുലിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here