മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ അന്വേഷണവുമായി കേന്ദ്ര എജന്‍സി. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എക്‌സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന് നേരത്തേ ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ നല്‍കിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എക്‌സാലോജിക്ക്.

അതേസമയം കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞെന്നും ഇപ്പോൾ കയറും എന്നു പറയുന്നതല്ലാതെ കയറുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഞങ്ങൾക്ക് അത്ര വലിയ ആവേശം ഇല്ല. ഈ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നതിൽ സംശയം ഉണ്ടെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ ഇതുവരെ ഒരു അന്വേഷണം നടന്നിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയമായ അന്തർധാര ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here