തിരുവനന്തപുരം: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ കാര്‍ കെയര്‍ ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്‌സിന്റെ ഭാഗമായ ടര്‍ട്ല്‍ വാക്സ് ആര്‍സിഡി കാര്‍ ഡീറ്റെയിലിംഗുമായിച്ചേര്‍ന്ന് ഉള്ളൂര്‍ ആക്കുളം റോഡില്‍ പുതിയ കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു. ടര്‍ട്ല്‍ വാക്സ് ഗ്ലോബല്‍ സിഇഒയും ചെയര്‍മാനുമായ ഡെനിസ് ജോണ്‍ ഹീലി ഉദ്ഘാടനം ചെയ്തു.

ടര്‍ട്ല്‍ വാക്സ് ഇഎംഎഎ ഡെപ്യുട്ടി എംഡിയും ഗ്ലോബല്‍ എച്ച്ആര്‍ വിപിയുമായ റോബിന്‍ ആസ്റ്റണ്‍, ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ ഇന്ത്യാ എംഡി സാജന്‍ മുരളി, തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സഹായത്തോടെ അത്യാധുനിക ടര്‍ട്ല്‍ വാക്സ് ഡീറ്റെയ്ലിംഗ് ടെക്നോളജിയും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളുമാണ് ടര്‍ട്ല്‍ വാക്‌സിന്റെ പുതിയ കാര്‍-കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമാവുക.

കാര്‍ കെയര്‍, ഡീറ്റെയ്ലിംഗ് മേഖലകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സേവനങ്ങള്‍ നല്‍കിവരുന്ന ആര്‍സിഡി കാര്‍ ഡീറ്റെയിലിംഗുമായി ടര്‍ട്ല്‍ വാക്‌സ് ചേരുന്നതോടെ ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ടര്‍ട്ല്‍ വാക്‌സിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ സെറാമിക്, ഗ്രാഫീന്‍ ശ്രേണിയിലെ സേവനങ്ങള്‍ ലഭ്യമാകും. ഒപ്പം കാര്‍ പേറ്റന്റ്-പെന്‍ഡിംഗ് ഗ്രാഫീന്‍ സാങ്കേതികവിദ്യയുള്ള ഹൈബ്രിഡ് സൊല്യൂഷന്‍സ്, ഹൈബ്രിഡ് സൊല്യൂഷന്‍സ് പ്രോ തുടങ്ങിയ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട് ഷീല്‍ഡ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം, ഗ്രഫീന്‍ കോട്ടിംഗ്, സെറാമിിക് കോട്ട് പ്രൊട്ടക്ഷന്‍, ഹൈബ്രിഡ് സെറാമിക് കോട്ടിംഗ്, എക്സ്റ്റീരിയര്‍ റെസ്റ്റൊറേഷന്‍ ട്രീറ്റ്മെന്റ്, ഇന്റീരിയര്‍ ഡീറ്റെയിലിംഗ് ട്രീറ്റ്മെന്റ്, സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റ്, വാഷ് തുടങ്ങിയവയും ടര്‍ട്ല്‍ വാക്സ് കാര്‍-കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here