കൊച്ചി: ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ബിഎഫ്എസ്ഐ സമിറ്റും അവാര്‍ഡ് വിതരണവും കൊച്ചിയില്‍ നടന്നു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വെച്ച് കെ എസ് ഐ ഡി സി ചെയര്‍മാന്‍ പോള്‍ ആന്റണി ഐഎഎസ് (റിട്ട.) വിതരണം ചെയ്തു. ധനം എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ പുരസ്‌കാരം മണപ്പുറം ഫിനാന്‍സിന് ലഭിച്ചു.

എല്‍ഐസി (ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍), ദി ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി (ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍), ബാങ്ക് ഓഫ് മഹാരാഷ്ട്ര (ധനം പി എസ് യു ബാങ്ക് ഓഫ് ദി ഇയര്‍), ഐഡിബിഐ ബാങ്ക് (ധനം പ്രൈവറ്റ് സെക്ടര്‍ ബാങ്ക് ഓഫ് ദി ഇയര്‍), ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് (ധനം എമര്‍ജിംഗ് ബാങ്ക് ഓഫ് ദി ഇയര്‍) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. എല്‍ ഐ സി മുന്‍ എംഡി ടി സി സുശീല്‍ കുമാര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കോണ്‍ഫറന്‍സില്‍ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ 20 ഓളം പേര്‍ പ്രഭാഷണങ്ങള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here