ഫൊക്കാന ഹൗസിംഗ് പ്രോജക്ട് കേരളത്തിലെ കഴക്കൂട്ടം നിയമസഭാമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന നിര്‍ധനകര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നപദ്ധതിയില്‍ നാലാമത്തെ വീടിന്റെ താക്കോല്‍ ദാനം ഫെബ്രുവരി 5 നു ഫൊക്കാനാപ്രസിഡന്റ് ഡോക്ടര്‍ ബാബു സ്റ്റീഫന്‍ നിര്‍വഹിച്ചു. കഴക്കൂട്ടം ഞാണ്ടോര്‍ക്കോണം മേലേമുക്കില്‍ സ്വദേശികളായ ഭിന്നശേഷിക്കാരനായ നൗഷാദും ഷീജയും രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിനു താക്കോല്‍ കൈമാറി.

ഫൊക്കാന നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ പണി നടന്നു വരുന്ന ബാക്കി നാല് വീടുകളുടെ നിര്‍മ്മാണം കഴിയാറായി അവയുടെ താക്കോല്‍ദാനം വരും മാസങ്ങളില്‍ നടത്താനാകുമെന്ന് താക്കോല്‍ കൈമാറ്റചടങ്ങ് ഉല്‍ഘാടനം ചെയ്ത കഴക്കൂട്ടം എംഎല്‍എയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഫൊക്കാനാ പ്രസിഡന്റ് എന്ന നിലയില്‍ ചുരുങ്ങിയ കാലയളവില്‍ ഇത്രയും വീടുകള്‍ വച്ചുകൊടുക്കാന്‍ സാധിച്ചതില്‍ വളെരെ സന്തോഷം ഉണ്ടെന്നു ഡോക്ടര്‍ ബാബു സ്റ്റീഫന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു

ഭവന നിര്‍മ്മാണത്തിന് മുന്‍പില്‍ നിന്നും ചുക്കാന്‍ പിടിച്ച അജി അമ്പാടി കഴക്കൂട്ടം സിപിഐ (എം) ഏരിയ കമ്മിറ്റി മെമ്പറും Differently abled persons welfare federation (DAWF) തിരുവന്തപുരം ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയും ആണ്. ചടങ്ങില്‍ പ്രവര്‍ത്തികളെ കടകംപളളി എംഎല്‍എ പ്രകീര്‍ത്തിച്ചു. താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ഫൊക്കാന നാഷണല്‍ ട്രെഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ഫൊക്കാന മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരുമായ പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here