പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ വിജയ പ്രതീക്ഷയിലാണ്‌നേമത്തെ മൂന്ന് സ്ഥാനാർത്ഥികളും. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ ഉള്ള പങ്കാളിത്തവും തനിക്ക് ജയം സമ്മാനിക്കുമെന്ന്‌നേമത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ വി.ശിവൻകുട്ടി കരുതുന്നു. ബി.ജെ.പി.ക്കെതിരായ മതേതരവോട്ടുകളുടെ ഏകീകരണം തനിക്കനുകൂലമാവുമെന്നും കഴിഞ്ഞ തവണത്തെ 6,000വോട്ടുകളേക്കാൾ അധികം ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
എന്നാൽ ഇത്തവണനേമത്തു നിന്നും ജയിക്കുമെന്നാണ് ഒ.രാജഗോപാലിന്റെ വിശ്വാസം. ലോകസഭാ തിരഞ്ഞെടുപ്പിൽ രണ്ടു വർഷം മുമ്പ് 50,000ൽ അധികംപേർ തനിക്ക്‌വോട്ട് ചെയ്തിരുന്നു. പുതിയവോട്ടർമാർ കൂടി ഉൾപ്പെടുമ്പോൾവോട്ട് 65,000 കടക്കുമെന്നാണ് രാജഗോപാലിന്റെ പ്രതീക്ഷ. പുതിയവോട്ടർമാർ ബി.ജെ.പി.ക്ക് അനുകൂലമാണ്. ബി.ജെ.പിക്കനുകൂലമായ രാഷ്ട്രീയ അന്തരീക്ഷവും തനിക്ക് ഗുണം ചെയ്യും. കെ.പി.എം.എസ്, ബി.ഡി.ജെ.എസ് തുടങ്ങിയ വിഭാഗങ്ങളുടെവോട്ടുകൂടിയാകുമ്പോൾ വിജയം സുനിശ്ചിതമെന്നാണ് രാജഗോപാലിന്റെ കണക്കുകൂട്ടൽ.
അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥി പി.സുരേന്ദ്രൻ പിള്ളയും വിജയപ്രതീക്ഷയിൽ ഒട്ടും പിറകിലല്ല. കെ.കരുണാകരന്റെ കാലഘട്ടത്തിലേക്ക് തനിക്ക്‌നേമത്തെ കൊണ്ടു വരാൻ കഴിയും. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. നിലവിലെ എം.എൽ.എ.ക്കെതിരായ ശക്തമായ വികാരമുണ്ട്. അദ്ദേഹം ഒരു വികസനവും നടത്തിയിട്ടില്ല. ഇതും തനിക്കനുകൂലമാകുമെന്ന് സുരേന്ദ്രൻപിള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here