തിരുവനന്തപുരം: ജെയിംസ് കൂടലിനെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിയമിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (അമേരിക്ക) നാഷനല്‍ ചെയര്‍മാന്‍ ആണ് ജെയിംസ് കൂടല്‍.

അമേരിക്കയില്‍ നിന്നുള്ള ലോക കേരളസഭാ അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ മീഡിയ ചെയര്‍മാനും എം.എസ്.ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയര്‍മാനുമാണ് ജെയിംസ് കൂടല്‍. 1994 മുതല്‍ ബഹ്റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്നു.

പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ട്രഷററായിരുന്നു. ഇക്കാലയളവില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ്, ബെഹ്റൈന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള കോഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ പേട്രന്‍, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹ്റൈന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, ജയ്ഹിന്ദ് ചാനല്‍ ബഹ്റൈന്‍ ബ്യൂറോ ചീഫ്, നോര്‍ക്ക അഡൈ്വസറി ബോര്‍ഡ് അംഗം, കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.മലങ്കര കത്തോലിക്ക അമേരിക്ക കാനഡ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ആണ് ജെയിംസ് കൂടല്‍ . പത്തനംതിട്ട കോന്നി സ്വദേശിയാണ് ജെയിംസ് കൂടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here