കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്ത്, നാഷനല്‍ ഹൈവേ അതോറിറ്റി, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെ നിഹാര റിസോര്‍ട് ആന്‍ഡ് സ്പാ നടപ്പാക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കടമക്കുടി ജലസംരക്ഷണ പദ്ധതിക്ക് ആഗോള ജലദിനത്തില്‍ തുടക്കമായി. സീനിയര്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റും മൂവാറ്റുപുഴ നിര്‍മല കോളേജിലെ സുവോളജി അസി. പ്രൊഫസറുമായ ജിജി ജോസഫ് മോഡറേറ്ററായി.

വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന 14 തുരുത്തുകളാണെങ്കിലും കടമക്കുടിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ചടങ്ങില്‍ സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ് എന്‍ ജി പറഞ്ഞു. ഇതുകണക്കിലെടുത്ത് എല്ലാ പങ്കാളികളേയും സമന്വയിപ്പിച്ചുള്ള ഒരു കര്‍മപദ്ധതിക്കാണ് നിഹാര തുടക്കം കുറിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം തോമസ് വര്‍ഗീസ് പറഞ്ഞു.

പ്രാദേശിക വളണ്ടിയര്‍മാരുടെ സഹകരണത്തോടെ മാസം തോറും ക്ലീനപ്പ് ഡ്രൈവ്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍, സൈനേജുകള്‍ സ്ഥാപിക്കല്‍, ബ്യൂട്ടിഫിക്കേഷന്‍ പദ്ധതികള്‍, സിസിടിവികള്‍ സ്ഥാപിക്കല്‍, റീസൈക്ലിംഗ് പദ്ധതികള്‍ നടപ്പാക്കല്‍, മാലിന്യശേഖരണം, സുസ്ഥിരകൃഷി പ്രോത്സാഹനം, കടമക്കുടി ടൂറിസം വികസനം, പരിസ്ഥിതി വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഒരു വര്‍ഷത്തെ ജലസംരക്ഷണ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here