കോഴിക്കോട്: ഇതരമതസ്ഥരെ പ്രണയം നടിച്ച് വശത്താക്കന്ന ലൗ ജിഹാദിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കത്തോലിക്കാ സഭയും. ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സഭയുടെ മുന്‍കരുതല്‍. ക്രൈസ്തവ സമൂഹം ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള കാത്തോലിക്കാ യൂത്ത് മൂവ്‌മെന്റ് ക്യാമ്പയിന്‍ നിലമ്പൂര്‍ മണിമുളിയില്‍ തുടങ്ങി.
ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിലാണ് കത്തോലിക്കാ സഭയുടെ യുവജന വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. അടുത്ത കാലത്ത് നിരവധി ക്രൈസ്തവ യുവതികള്‍ ലൗജിഹാദിന് വിധേയപ്പെടുകയും ഒടുവില്‍ തീവ്രവാദദേശവിരുദ്ധ ചേരിയില്‍ എത്തപ്പെട്ടതും സഭക്കുള്ളില്‍ ആശങ്കക്ക് കാരണമായിരുന്നു. സഭാ വിശ്വാസികളായ പെണ്‍കുട്ടികളെ ജാഗരൂഗരാക്കുന്നതിനാണ് ഇടവകതോറും ക്യാമ്പയിനുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലൗ ജിഹാദിന് ഇരയായ സമാനവിഭാഗങ്ങളിലെ കുടുംബങ്ങളുമായി ചര്‍ച്ചകള്‍ നടത്തി, ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സഭയുടെ തീരുമാനം.
20 വര്‍ഷത്തിനുള്ളില്‍ കത്തോലിക്കാ സഭയില്‍ നിന്നും 6000ല്‍ പരം യുവതികള്‍ പ്രലോഭനങ്ങളാല്‍ ചതികുഴിയില്‍പ്പെട്ട് ഇസ്ലാം മതത്തിലെത്തിയിട്ടുണ്ട്. ഉപരിപഠനത്തിന് ദൂരദേശങ്ങളില്‍ പോയാവരാണ് ഇവരില്‍ പലരും. വയനാട്, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് നഴ്‌സിംഗ് പഠനത്തിന് പോയ പെണ്‍കുട്ടികളില്‍ ലൗ ജിഹാദിന് ശ്രമം നടന്നിരുന്നു. ചിലരൊക്കെ അകപ്പെടുകയും ചെയ്തു. ഇതിലൊരു യുവതി കണ്‍സിലിംഗിന് വിധേയമായപ്പോയാണ് രഹസ്യങ്ങള്‍ പുറത്തായതെന്നും സംഘടന പറയന്നു.

LEAVE A REPLY

Please enter your comment!
Please enter your name here