തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന് ഓഫീസും സ്റ്റാഫുമായി. സെക്രട്ടറിയേറ്റിലെ അനക്‌സ് രണ്ടിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. 17 പേര്‍ സ്റ്റാഫ് അംഗങ്ങളായി ഉണ്ടാകുമെങ്കിലും പതിനാല് പേരെ വി.എസിന്റെ പ്രവര്‍ത്തനത്തിന് മാത്രമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് കഴിഞ്ഞമാസം മൂന്നിന് വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഉത്തരവിറങ്ങാത്തതാനിാല്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ പ്രവര്‍ത്തനം തുടങ്ങിയില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം പിന്നിട്ട ദിവസമാണ് വി.എസിന് ഓഫീസും സ്റ്റാഫും അംഗീകരിച്ച് ഉത്തരവിറങ്ങുന്നത്.

അഡീഷണല്‍ സെക്രട്ടറി അടക്കം പതിനേഴ് പേരാണ് സ്റ്റാഫിലുണ്ടാകുക.ഇതില്‍ വി.എസിന് മാത്രമായി ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, രണ്ട് പി.എ, ഒരു സ്റ്റെനോ, നാല് ക്ലര്‍ക്കുമാര്‍, രണ്ട് ഡ്രൈവര്‍, ഒരു പാചകക്കാരന്‍, രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവരുണ്ടാകും. ഓഫീസും സ്റ്റാഫുമായിട്ടുണ്ടങ്കിലും ഓദ്യോഗിക വസതി എതെന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here