മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എടത്വാ സ്വദേശിയായ ഡോ. ടിനു തോമസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ നടപടിയായി. വിദേശകാര്യ മന്ത്രാലയം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയായത്. 25ന് മൃതദേഹം ഓസ്‌ട്രേലിയയിലെ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് 27നുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ മരണകാരണത്തെപ്പറ്റിയുള്ള കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here