കോട്ടയം: ഗാന്ധി ജയന്തി ദിനത്തില്‍ ചൂലെടുത്ത് നിഷ ജോസ് കെ.മാണി. കോട്ടയം നഗരസഭാ കൗണ്‍സിലര്‍ മീരാ ബാലുവിനൊപ്പമാണ് തിരുവാതുക്കലില്‍ നിഷ എത്തിയത്. വൃത്തിയാക്കല്‍ യജ്ഞത്തില്‍ പങ്കാളിയാവുകമാത്രമല്ല ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതുകയും ചെയ്തു നിഷ. നിഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: നമ്മുടെ മനസ്സ് ആണ് ആദ്യം വൃത്തിയാകേണ്ടത്.തിരുവാതുക്കലിലെ കൗണ്‍സിലര്‍ മീരയുടെ വാര്‍ഡിലെ സ്ത്രീകളോടുള്ള സംസാരം മനസിന് വളരെയേറെ ഉന്മേഷം നല്‍കി.
ഞാന്‍ അവിടെ പോയത് ഒക്ടോബര്‍ രണ്ട് ആയത് കൊണ്ട് മാത്രമല്ല. അവര്‍ നിത്യേനെ ചെയ്യുന്ന ഒരു പ്രവര്‍ത്തിയെ പറ്റി കേട്ടറിഞ്ഞത് കൊണ്ടാണ്. അവര്‍ വൃത്തിയാക്കിക്കഴിഞ്ഞും ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ വീണ്ടും അവിടേക്ക് വേസ്റ്റ് കൊണ്ട് ഇടുന്നത് കണ്ടു. പലതരത്തിലുള്ള ബോധവല്‍ക്കരണം നടത്തിയിട്ടും ഉണ്ട് അവിടെ .ആദ്യം നമ്മടെ മനസാണ് വൃത്തിയാകേണ്ടത് .പിന്നെ നമ്മുടെ വീട് .പിന്നെ നമ്മുടെ ചുറ്റുവട്ടം അങ്ങനെ നമ്മുടെ രാഷ്ട്രവും.-നിഷ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here