പാലക്കാട്: സിഐടിയു സംസ്ഥാന സമ്മേളന പ്രചാരണ ബോര്‍ഡിലെ നരേന്ദ്രമോഡിയുടെ ചിത്രം വിവാദമാകുന്നു. മോഡിയുടെ ചിത്രം വെച്ചതിനെതിരെ ബിജെപിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ബോര്‍ഡിലെ ചിത്രം പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് എഎസ്പി പൂങ്കഴലി സിഐടിയു ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കി.
24 മണിക്കൂറിനകം ബോര്‍ഡ് മാറ്റണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് പൊലീസിന്റെ നോട്ടീസ്. അച്ചാ ദിന്‍ ആയേഗ (നല്ല കാലം വരുന്നു) എന്ന തലക്കെട്ടിലുള്ള ബോര്‍ഡില്‍ വാളേന്തിയ മോഡി സിംഹാസനത്തിലിരുന്ന് പാവപ്പെട്ടവന്റെ മേല്‍ ചവിട്ടുന്നതാണ് ചിത്രം. മോദിയുടെ സമീപം പശുവിന്റെ ചിത്രവുമുണ്ട്.

മോഡി സാധാരണക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ പൊള്ളത്തരവും അത് മറയ്ക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നതും തുറന്നുകാട്ടുന്ന കാര്‍ട്ടൂണ്‍ ചിത്രമാണിതെന്നും പ്രധാനമന്ത്രി വിമര്‍ശത്തിന് അതീതനല്ലെന്നും സിഐടിയു നേതാക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here