കോഴിക്കോട്: ഇതാണ് കേരളം. കോഴിക്കോട് നഗരത്തില്‍ വീടുപണിയാനുള്ള ഒരു ഇഷ്ടിക ഇറക്കാന്‍ ചുമട്ടുകൂലി അറുപതു രൂപ. നോക്കുകൂലി വേറെയും. എഴുന്നൂറോളം ഇഷ്ടിക ഇറക്കിയതിന് ഈടാക്കിയത് നാല്‍പതിനായിരം രൂപയിലേറെ. കോഴിക്കോട് കോവൂരിലെ ഒരു പ്രവാസി മലയാളി സജിത്താണ് ഈ അനീതിയുടെ ഇര.

ജയ്പൂരില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇഷ്ടിക കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ടിപ്പര്‍ ലോറിയില്‍ ഇറക്കാനുള്ള കൂലി കേട്ടാല്‍ ഞെട്ടും. കണ്ടെയ്‌നര്‍ ലോറിയോട് ചേര്‍ന്നു നിര്‍ത്തിയ ടിപ്പര്‍ ലോറിയിലേക്ക് ഇവ എടുത്തുവച്ചത്. ഒരു ഇഷ്ടികയ്ക്കു 60 രൂപ. 690 ഇഷ്ടിക ഇറക്കിയതിന് വീട്ടുടമ നല്‍കിയതാകട്ടെ, 41,400 രൂപ. 690ല്‍ 135 ഇഷ്ടികയും ഇറക്കിയത് ലോറിക്കാരാണ്. 135ന്റെ കൂലിയും ചുമട്ടുതൊഴിലാളികള്‍ വാങ്ങി. 35 കിലോ വരെയുള്ള ചെങ്കല്ല് ഇറക്കാന്‍ ഒന്നിന് പത്തു രൂപയാണ് നിരക്ക്. എല്ലാ യൂണിയനിലും ഉള്‍പ്പെട്ട തൊഴിലാളികള്‍ പകല്‍ക്കൊള്ളയ്ക്കു കൂട്ടുനിന്നു. പണം വാങ്ങിയതിന്റെ രശീതില്‍ സകല തൊഴിലാളി യൂണിയനുകളുടേയും പേരുണ്ട്. ഇതുസഹിതം, ലേബര്‍ ഓഫിസില്‍ പരാതി നല്‍കി.
നോക്കുകൂലിയും അമിത നിരക്കും അനുവദിക്കില്ലെന്ന് ഇടതുസര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടും ഈ അനീതി തുടരുകയാണ്. ചൂഷണത്തെക്കുറിച്ച് അഭിപ്രായം അറിയാന്‍ തൊഴിലാളി യൂണിയന്‍ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here