തിരുവനന്തപുരം: ഭക്ഷണത്തിന് അമിതവില ഈടാക്കിയ തിരുവനന്തപുരം വിമാനത്താവളത്തിലെ ഭക്ഷണശാലയ്ക്ക് എതിരെ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. വിമാനത്താവളത്തിലെ കോഫീ ഷോപ്പില്‍ നിന്ന് ലഘുഭക്ഷണത്തിന് തീവില ഈടാക്കിയതില്‍ നടി അനുശ്രീ ഫേസ്ബുക്കില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഭക്ഷണ ശാലയ്ക്ക് എതിരെ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഒരു പഫ്‌സിലും കാപ്പിക്കും കട്ടന്‍ ചായക്കും ചേര്‍ത്ത് 680 രൂപ ഈടാക്കിയതിനെ തുടര്‍ന്നായിരുന്നു അനുശ്രീയുടെ പ്രതികരണം. ഫീസിന് 250 രൂപയും ചായക്ക് 80 രൂപയും കാപ്പിക്ക് 100 രൂപയുമാണ് ഈടാക്കിയത്. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും അനുശ്രീ പോസ്റ്റില്‍ പറഞ്ഞിരുന്നു. മുന്‍ എംപി പി രാജീവ് ഇക്കാര്യത്തില്‍ വേണ്ട നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചണ്‍ റസ്‌റ്റോറന്റ് മാനേജര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷന്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here