വീണ്ടും തെരുവുനായ ആക്രമണം.വൃദ്ധന്‍ മരിച്ചു. തെരുവുനായയുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു. വര്‍ക്കല സ്വദേശി ചുരുളവീട്ടില്‍ രാഘവ(90)നാണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇയാള്‍.

വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് തെരുവു നായകള്‍ ആക്രമിച്ചത്. ഇയാള്‍ക്ക് മുഖത്തും തലയിലും കാലിനും ആഴത്തില്‍ മുറിവേറ്റിട്ടുണ്ടായിരുന്നു.

കോഴിക്കോട് രണ്ടുവയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു.

പൂളക്കടവ് സ്വദേശി റംഷാദിന്റെ മകള്‍ ഫാത്തിമ നസ്‌റിയക്കാണ് കടിയേറ്റത്. വീടിനു മുമ്പില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് നായ ഫാത്തിമയെ ആക്രമിച്ചത്. പരുക്കേറ്റ ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here