തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന് മനേകഗാന്ധി പറഞ്ഞത് എന്തിന്റെയടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍.

മനേകഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാം. അവര്‍ക്ക് കേരളത്തില്‍ തെരുവുനായകളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അറിയില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പോലും വിഷയത്തില്‍ ഇങ്ങനെയൊരു അഭിപ്രായം പറയുമെന്ന് തോന്നുന്നില്ല. മനേകാ ഗന്ധി പറയുന്നത് പോലെ കേരളത്തില്‍ വ്യാപകമായി തെരുവുനായകളെ കൊന്നൊടുക്കുന്നില്ല. കാപ്പ ചുമത്തണമെന്ന് പറയുന്ന പ്രസ്താവന കേരളത്തിലെ അവസ്ഥയറിയാത്തത് കൊണ്ടായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൂര്‍ണമായും തെരുവുനായ വിമുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേകം ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുകയാണ്. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും കെ.ടി ജലീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here