എറണാകുളം: വിവിധ  മേഖലകളിൽ കഴിവുകൾ തെളിയിച്ച് ഗിന്നസ് ഉൾപെടെ ലോക റിക്കാർഡുകളിൽ ഇടം നേടിയ പ്രതിഭകളുടെ  സംഘടന നിലവിൽ വന്നു.  ഗിന്നസ് ആൻഡ് യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ സംഗമത്തിൽ  യു.ആർ.എഫ്. ദേശിയ ഉപാദ്ധ്യക്ഷൻ ഡോ.സൗദീപ് ചാറ്റർജി അധ്യക്ഷത വഹിച്ചു. സിനിമാ താരം  ഗിന്നസ് പക്രു മുഖ്യ സന്ദേശം നല്കി. ഡോ.  ഗിന്നസ്  സുനിൽ ജോസഫ്  ഉദ്ഘാടനം ചെയ്തു.

ഗിന്നസ് ആൻഡ് യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ. ഗിന്നസ് പക്രൂ (ചെയർമാൻ), ഡോ. ഗിന്നസ് സുനിൽ ജോസഫ് (പ്രസിഡന്റ്) ഡോ. ജോൺസൺ വാലയിൽ ഇടിക്കുള (ജനറൽ സെക്രട്ടറി) ഗിന്നസ് ജിത ബിനോയ് , ഗിന്നസ് ജോബ് പൊട്ടാസ്, ഡയാനാ സിൽവസ്റ്റർ , ഹാരിസ് താഹ (വൈസ് പ്രസിഡന്റ്)  പ്രജീഷ് കണ്ണൻ (ചീഫ് കോർഡിനേറ്റർ) സതാർ അതൂർ (സെക്രട്ടറി) ഡോ.പി.ബി.ഉഷ.  (ട്രഷറാർ ) എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റിയും ലേഖ ബി(തിരുവനന്തപുരം), അനീഷ് ശിവാനന്ദൻ (കൊല്ലം) ,വിവേക് രാജ് (ആലപ്പുഴ) കെ.ജെ.ജോസഫ് (പത്തനംതിട്ട) അബീഷ് പി.ഡൊമിനിക്ക് (കോട്ടയം) റോജി ആന്റണി (ഇടുക്കി ) ചന്ദ്ര ബോസ് (എറണാകുളം) ഗിന്നസ് രാജു മാസ്റ്റർ (തൃശ്രുർ) ഗിന്നസ് സൈഥൽവി (പാലക്കാട്) മുഹമ്മദ് ഷരീഫ് (മലപ്പുറം) ഗിന്നസ് പ്രജീഷ് കണ്ണൻ (കോഴിക്കോട്) ഗിന്നസ് റനീഷ് താവ (വയനാട്)  രജിത മധു (കണ്ണൂർ ) ഗിന്നസ് പി.വി. അനിൽ കുമാർ (കാസർഗോഡ്)  എന്നിവർ ജില്ലാ കൺവീനർമാരായി ഉളള  14 ജില്ലാ കമ്മിറ്റികളും  നിലവിൽ വന്നു .

LEAVE A REPLY

Please enter your comment!
Please enter your name here