ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ സമ്മാന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നു.നീതി ആയോഗാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ 125 കോടി നീക്കിവെക്കും.

ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കായി ഒരു സമ്മാന പദ്ധതി രൂപീകരിക്കാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ(എന്‍പിസിഐ) ആണ് നീതി ആയോഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

നിശ്ചിത തുകയില്‍ കൂടുതല്‍ ഇടപാട് നടത്തിയവരെയാണ് നറുക്കെടുപ്പില്‍ പരിഗണിക്കുക. പാവപ്പെട്ടവരേയും ഇടത്തരക്കാരേയും ചെറുകിട ബിസിനസ്സുകാരേയും ഉള്‍പ്പെടുത്തിയാകും സമ്മാന പദ്ധതി. യുഎസ്എസ്ഡി എഇപിഎസ്, യുപിഐ, റുപെയ് കാര്‍ഡുകള്‍ മുഖേനയുള്ള എല്ലാ ഡിജിറ്റല്‍ പണമിടപാടുകളും പിഒഎസ് മെഷീന്‍ മുഖേനയുള്ള വ്യാപാരികളുടെ ഡിജിറ്റല്‍ പണമിടപാടും നറുക്കെടുപ്പില്‍ പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here