1436889194_jayalalithaa--621x414
ചെന്നൈ: കഴിഞ്ഞ പത്ത് ദിവസമായി പൊതു വേദിയില്‍ നിന്ന് മാറി നില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ര്തക്രിയക്കായി ജയലളിത വിദേശത്തേക്ക് പോവാനൊരുങ്ങുന്നു എന്നാണ് തമിഴ്നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇക്കാര്യം അവരുടെ പാര്‍ടി നേതാക്കള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ജയലളിത എന്തുകൊണ്ട് ഓഫീസില്‍ വരുന്നില്ല എന്നതിന് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ വിശദീകരണം നല്‍കിയിട്ടില്ല. ഡി.എം.കെ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് എ.ഐ.എ.ഡി.എം.കെയുടെ വാദം.
ജയലളിതയുടെ ആരാഗ്യസ്ഥിതി പൊതുജന താല്‍പര്യമുള്ള വിഷയമാണ്. അതിനാല്‍ അവരുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ ആവശ്യപ്പെട്ടു. അനാരോഗ്യം കാരണം മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ജയലളിതക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി പറഞ്ഞു. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ നാലിനാണ് ജയലളിത നിയമ സഭ സാമാജികയായി സത്യ പ്രതിജ്ഞ ചെയ്തത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലോ പൊതുജന മധ്യത്തിലോ വന്നിട്ടില്ല. അമേരിക്കയില്‍ നിന്ന് ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിക്കാന്‍ ചെന്നൈയില്‍ വന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here