siruvani-dam.jpg.image.784.410

 

കോയമ്പത്തൂർ∙ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കോയമ്പത്തൂരിലെ ശിരുവാണി അണക്കെട്ടിനോടുചേര്‍ന്ന ചെക്ഡാമില്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ കാരുണ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ കോതമംഗലം സ്വദേശി ജേക്കബ് ചാക്കോ, പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി ജീന്‍ മാത്യു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. കോളജിന് സമീപത്തുളള ബോലംപെട്ടി വനമേഖലയിലാണ് ചെക്ഡാമുളളത്.

അഞ്ചംഗ സംഘം പതിനഞ്ചടിയോളം താഴ്ചയുളള വെളളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ജേക്കബ് ചാക്കോ സിവില്‍ എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥിയും ജീന്‍ മാത്യു വര്‍ഗീസ് മെക്കാനിക്കല്‍ വിദ്യാര്‍ഥിയുമാണ്. ഡല്‍ഹി ദ്വാരകയിലാണ് ജീന്‍ മാത്യു വര്‍ഗീസിന്‍റെ കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here