v-muralidharan.jpg.image.784.410

പാലക്കാട് ∙ രാജ്യത്തിന്‍റെ ഭരണഘടനയെയും സുപ്രീംകോടതി വിധിയെയും മുസ്‌ലീംലീഗ് വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാനടത്തിപ്പ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ശിരോവസ്ത്രം പരീക്ഷാ വേളയിൽ തൽക്കാലം മാറ്റണമെന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ വെല്ലുവിളിക്കുന്നവര്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കണം അല്ലെങ്കില്‍ പൗരത്വം ഉപക്ഷിക്കാന്‍ തയ്യാറാകണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

ശിരോവസ്ത്രത്തിന്റെ കാര്യത്തിൽ സുപ്രീംകോടതി വിധി തെറ്റാണെന്ന് മുംസ്‍ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി വിശ്വാസത്തിന് എതിരാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ കോടതിക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഈ വാർത്തയോടുള്ള ബിജെപിയുടെ പ്രതികരണമാണ് മുരളീധരൻ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here