handcuffs-1.jpg.image.784.410

 

കണ്ണൂർ∙ സംസ്ഥാനത്തെ അറുപതോളം കവർച്ച കേസുകളിൽ പങ്കുള്ള മുന്നംഗ സംഘത്തെ പൊലീസ് പിടികൂടി. കണ്ണർ ജില്ലക്കാരായ ബിജു, ജോൺസൺ, പ്രശാന്ത് എന്നിവരാണു പിടയിലായത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണു മുൻപു രണ്ടു തവണ മോഷണത്തിനു ജയിലിലായ ബിജു. പ്രശാന്തും മോഷണ കേസിൽ പ്രതിയാണ്. കൊച്ചിയിൽ നിന്നാണു സംഘം പിടിയിലായത്.

ആളില്ലാത്ത വീടുകളാണു സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും പുനലൂർ, ഗുരുവായൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിലും ഇവർ മോഷണം നടത്തിയിട്ടുണ്ട്. ബിജുവിന് എല്ലാ കേസുകളിലും പങ്കുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. കണ്ണൂർ തളിപ്പറമ്പ് കുപ്പം മുക്കുന്ന് ആനക്കീൽ ഭഗവതി ക്ഷേത്രത്തിലെ 300 വർഷം പഴക്കമുള്ള കണ്ണാടി വിഗ്രഹം അടക്കമുള്ള മോഷണ മുതലുകൾ കണ്ടെടുത്തിട്ടുണ്ട്.

സ്വർണമാല മോഷണം, ഭവനഭേദനം, വിഗ്രഹമോഷണം തുടങ്ങിയവയിൽ സംഘത്തിനു പങ്കുണ്ടെന്നു കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here