taj.jpg.image.784.410

 

ആഗ്ര∙ താജ്മഹലിന്റെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിരുന്ന തൂക്കുവിളക്ക് തകർന്നു. 60 കിലോ ഭാരമുള്ള ചെമ്പ് നിർമ്മിത വിളക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് നിലംപതിച്ചത്. ബ്രിട്ടിഷ് ഭരണകാലത്ത് കഴ്സൺ പ്രഭു സമ്മാനിച്ച വിളക്ക് താജ്മഹലിന്റെ പ്രധാന കവാടത്തിൽ 1905 ലാണ് സ്ഥാപിച്ചത്.

സംഭവത്തിൽ ആര്‍ക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അധികൃതർ വിശദീകരണം നൽകിയിട്ടില്ല. കാലപഴക്കമാകാം വിളക്ക് നിലംപതിക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

വിളക്ക് തകർന്ന് വീഴുമ്പോൾ അടുത്ത് സന്ദര്‍ശകർ ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here