alp-chicken.jpg.image.784.410

കോഴിക്കോട് ∙ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്നു വിലക്കുറവിൽ കോഴി വൻതോതിൽ വരാൻ തുടങ്ങിയതോടെ കേരളത്തിലെ കോഴിക്കർഷകർ ആശങ്കയിൽ. മാട്ടിറച്ചി സമരം വന്നപ്പോൾ കേരളവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ഫാമുകളിൽ വൻതോതിൽ കോഴിവളർത്തൽ ആരംഭിച്ചിരുന്നു. എന്നാൽ മാട്ടിറച്ചി സമരം കോഴിയിറച്ചി ആവശ്യത്തിൽ കാര്യമായ വർധനയുണ്ടാക്കിയില്ല. അധികം നീളാതെ സമരം തീരുകയും ചെയ്തു. അതോടെയാണ് വിലക്കുറവിൽ കോഴികളെ കേരളത്തിലേക്കു കയറ്റി അയയ്ക്കാൻ തുടങ്ങിയത്.

ഇതോടെ കേരളത്തിലെ ഫാമുകളിലെ 40– 45 ദിവസമായ കോഴികൾക്ക് ആവശ്യക്കാരില്ലാതായി. തമിഴ്നാടിന്റെ വിലയ്ക്കു കോഴി നൽകിയാൽ വൻനഷ്ടം സംഭവിക്കുമെന്നതിനാൽ കോഴിക്കു വീണ്ടും തീറ്റ നൽകുകയാണ് കർഷകർ. ഇത്രയും വളർച്ചയെത്തിയ കോഴികൾക്ക് ഇനി ആനുപാതികമായി തൂക്കം കൂടില്ല.

കോഴിക്ക് കിലോഗ്രാമിന് 85 രൂപയും കോഴി ഇറച്ചിക്ക് 120 രൂപയുമാണ് ഇന്നലെ ചില്ലറ വിപണിയിലെ കൂടിയ വില. ഇതിലും വിലകുറച്ചു നൽകുന്നതു തങ്ങളുടെ നട്ടെല്ലൊടിക്കുമെന്നാണ് കേരളത്തിലെ കർഷകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here