Indian-Parliament-house.jpg.image.784.410

 

ന്യൂഡൽഹി∙ പ്രത്യേക പാർലമെന്റ് സമ്മേളമനം വിളിച്ചു ചേർത്ത് ചരക്കു സേവന ബില്ല് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാർ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത് സംബന്ധിച്ച ചർച്ചചെയ്യാൻ കേന്ദ്ര പാർലമെന്ററികാര്യമന്ത്രി വെങ്കയ്യാ നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ കാണും.

വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിമാരായ രാജീവ് പ്രതാപ് റൂഡിയെയും മുക്താര്‍ അബ്ബാസ് നഖ്‌വിയെയും വെങ്കയ്യ നായിഡു കണ്ടേക്കും. നേരത്തെ ലോക്സഭയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മല്ലികാർജുന ഖാര്‍കയെയും അദ്ദേഹത്തിന്റെ വസതിയിൽ എത്തി നായിഡു കണ്ടിരുന്നു.

ഈ മാസം 31 മുതൽ സെപ്തംബർ നാലാം തീയതി വരെ പ്രത്യേക സമ്മേളനം വിളിക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനം പ്രശ്നത്തിൽ കലാശിച്ചതിനാൽ ചരക്കു സേവന ബില്ല് പാസാക്കാൻ സാധിച്ചിരുന്നില്ല. ലളിത് മോദി, വ്യാപം കേസുകളിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ ബഹളംവച്ചതാണ് ബില്ല് പാസാക്കുന്നതിന് തടസമായത്.

LEAVE A REPLY

Please enter your comment!
Please enter your name here