കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന്​ ഗുരുതരമായി പരിക്കേറ്റ നവജാത ശിശുവി​​െൻറ അടിയന്തര ശസ്​ത്ര​ക്രിയ പൂർത്തിയാക്കി. കോല​േഞ്ചരി മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ കുഞ്ഞ്​ ചികിത്സയിലുള്ളത്​. കുഞ്ഞി​​െൻറ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്​. കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് ഷൈജു കസ്റ്റഡിയിലാണ്​.

അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ ആയിരുന്നില്ല. കുട്ടിയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. തലച്ചോറിന് ക്ഷതമേറ്റതിനെ തുടർന്നുണ്ടായ അപസ്മാരം നിയന്ത്രിക്കാനായത് ആശ്വാസമായെങ്കിലും കുഞ്ഞ് മരുന്നുകളോട് കാര്യമായി പ്രതികരിക്കാത്തത് ആശങ്കയുയർത്തിയിട്ടുണ്ട്.

കഴിഞ്ഞ 18ന് പുലർച്ചെ രണ്ടോടെയാണ് കട്ടിലിൽനിന്ന് വീണ് പരിക്കേറ്റതാണെന്ന് കാണിച്ച് അങ്കമാലി സ്വദേശികളായ ദമ്പതികൾ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ റഫർ ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതർ നടത്തിയ ഇടപെടലിനൊടുവിലാണ് കുഞ്ഞിന് നേരെ നടന്ന അതിക്രമം പുറംലോകമറിഞ്ഞത്.

ഭാ​ര്യ​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​വും പെ​ൺ​കു​ഞ്ഞ് പി​റ​ന്ന​തി​ലു​ള്ള രോ​ഷ​വുമാണ് കു​ഞ്ഞി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കാ​ൻ പ്ര​തി‍യാ​യ പി​താ​വി​നെ പ്രേ​രി​പ്പി​ച്ച​ത്. നേ​പ്പാ​ൾ സ്വ​ദേ​ശി​നിെ​യ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​നു​പി​ന്നാെ​ല ഭാ​ര്യ​യെ പ​ഴ​യ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് പ​ല​കാ​ര്യ​ങ്ങ​ൾ​ക്കും സം​ശ​യി​ക്കു​ക​യും ക​ല​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ​കു​ഞ്ഞ് ആ​ണ്‍കു​ട്ടി​യാ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ​യാ​ണ് പെ​ണ്‍കു​ഞ്ഞ് പി​റ​ന്ന​ത്. അ​തോ​ടെ നി​രാ​ശ​യും ദേ​ഷ്യ​വും വ​ര്‍ധി​ച്ചു. കു​ഞ്ഞി​​​​​​െൻറ ക​ര​ച്ചി​ല്‍ ഇ​യാ​ളി​ല്‍ പ​ല​പ്പോ​ഴും അ​സ്വ​സ്ഥ​ത സൃ​ഷ്​​ടി​ച്ചു. അ​ങ്ങ​നെ, കു​ഞ്ഞി​നെ നി​ര​ന്ത​രം അ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി​െ​യ​ന്നാ​ണ് കു​ഞ്ഞി​​​​​​െൻറ അ​മ്മ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍കി​യത്.

LEAVE A REPLY

Please enter your comment!
Please enter your name here