തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 962 കേസുകൾ റി​േ​പ്പാർട്ട്​ ചെയ്​തു. സമ്പർക്കത്തിലൂടെ 801 പേർക്ക്​ രോഗം ബാധിച്ചു. ഇതിൽ 40 പേർ ഉറവിടം അറിയാത്ത രോഗികളാണ്​.

രണ്ടു പേരാണ്​ തിങ്കളാഴ്​ച​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്​ (68), ആലപ്പുഴ നൂറാനാട്​ സ്വദേശി ശശിധരൻ (52) എന്നിവരാണ്​ മരണപ്പെട്ടത്​.

കോവിഡ്​ ബാധിതരിൽ വിദേശത്തുനിന്നും വന്നവർ 55ഉം മറ്റു സംസ്​ഥാനങ്ങളിൽ നിന്നും വന്നവർ 85ഉം ആണ്​. 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ആറു കെ.എസ്​.സികാരും രോഗം ബാധിച്ചവരിൽ ഉൾപ്പെടും. നിലവിൽ 506 ഹോട്സ്പോട്ടുകളാണുള്ളത്​. സംസ്​ഥാനത്ത്​ ഇന്ന്​ 815 പേർ രോഗ മുക്​തരായതായും മുഖ്യമന്ത്രി പറഞ്ഞു.


കോവിഡ്​ ബാധിതർ ജില്ല തിരിച്ച്​:

തിരുവനന്തപുരം-205
കൊല്ലം-57
പത്തനംതിട്ട-36
കോട്ടയം-35
ഇടുക്കി-26
ആലപ്പുഴ-101
എറണാകുളം-106
തൃശൂർ-85
പാലക്കാട്​-59
മലപ്പുറം-85
കോഴിക്കോട്​-33
കണ്ണൂർ-37
വയനാട്​-31
കാസർകോട്​-66

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂര്‍-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂര്‍-25 കാസര്‍കോട്-50.

ചികിത്സയിൽ– 11,484 പേർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാംപിളുകളാണ് പരിശോധിച്ചത്. 1,43,251 പേരാണ് നിരീക്ഷണത്തിൽ. 10,779 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 1115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ– 11,484 പേർ. ആകെ 4,00,029 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സ​​െൻറിനല്‍ സര്‍വൈലന്‍സി​​​െൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1254 സാംപിളുകൾ നെഗറ്റീവ് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here