supermoonതിരുവനന്തപുരം: സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന തിരുവനന്തപുരം കാലാവസ്‌ഥ കേന്ദ്ര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചന്ദ്രന്‍ ഭൂമിയോട്‌ ഏറ്റവും അടുത്തു വരുന്ന സമയമാണ്‌ സൂപ്പര്‍ മൂണ്‍. ഈ പ്രതിഭാസത്തിന്റെ ഭാഗാമായി ശക്‌തമായ വേലിയേറ്റത്തിനും, വേലിയിറക്കത്തിനും സാധ്യതയുള്ളതിനാൽ
കടലിലും കായലിലും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട് . തെക്കന്‍ ജില്ലകളില്‍ ശക്‌തമായ വേലിയേറ്റത്തിനൊപ്പം കടല്‍ ഉള്‍വലിയാനും സാധ്യതയുണ്ട്‌. രണ്ട്‌ മീറ്റര്‍ വരെ ഉയരത്തില്‍ ശക്‌തമായ തിരമാലകള്‍ അടിച്ചേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അഞ്ച്‌ ദിവസത്തേക്ക്‌ കടലിലും കായലിലും ഇറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നാണ്‌ മുന്നറിയിപ്പ്‌.

ദ്വീപുകളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്‌. തീരദേശ ജില്ലാ കളക്‌ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്ത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here