തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​നി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് പ​ദ​വി രാ​ജി​വ​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെ വിവാദം ഉണ്ടായ സമയത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്‍റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒന്നരമാസമായി മറുപടി ലഭിച്ചിട്ടില്ല.

പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കാ​ൻ പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​ൻ രാ​ജി​വെക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഏതാണ്ട് ഒന്നരമാസത്തോളമായി കാത്തിരിക്കുകയാണ്. ഇനിയും കാത്തിരിക്കുന്നതിൽ അർഥമില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ വന്നുകൊണ്ടിരിക്കുകയാണ് അതിനൊന്നും ഇനി എന്നെ സാക്ഷിയാക്കാനോ മൊഴിയെടുക്കാനോ ഉള്ള സാഹചര്യമുണ്ടാക്കാന്‍ താൽപര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം സ്വീ​കാ​ര്യ​മ​ല്ല. അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സി​ന് പ​രി​മി​തി​യു​ണ്ട്. കേ​സ് സി.​ബി​.ഐ​ക്ക് കൈ​മാ​റു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here