
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സരിതാ നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് പെലീസ്. ഇതോടെ തമ്പാനൂര്‍ രവിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നല്കിയ പരാതി തള്ളി.
തമ്പാനൂര്‍ രവിയുമായി നടത്തിയ സംഭാഷണം സരിത എസ് നായര്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ നിന്നും മുഖ്യമന്ത്രിക്ക് വേണ്ടി സരിതയെ സ്വധീനിക്കാന്‍ തമ്പാനൂര്‍ രവി ശ്രമിക്കുന്നതായി വ്യക്തമാണെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഡിജിപിക്ക് പരാതിയും നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് പൊലീസ് നിയമോപദേശം തേടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി ആസഫലിയോടാണ് പൊലീസ് നിയമോപദേശം തേടിയത്.