റിയാദ്: ആഭ്യന്തര വിമാന സർവീസും, ട്രെയിൻ,ബസ് സർവീസും ഉപയോഗിക്കുന്നവർക്ക് നിബന്ധനകളടങ്ങിയ സർക്കുലറുമായി അധികൃതർ. രണ്ട് ഡോസ് വാക്‌സിനെടുത്തവർ മാത്രം ആഭ്യന്തര വിമാന സർവീസ് ഉപയോഗപ്പെടുത്തിയാൽ മതിയെന്നാണ് സിവിൽ ഏവിയേഷൻ അതോറി‌റ്റി അറിയിച്ചത്. ട്രെയിനിൽ യാത്ര ചെയ്യാനും ഈ നിബന്ധന ബാധകമാണെന്ന് റെയിൽവെ അധികൃതരും അറിയിച്ചു. ബസ് സർവീസുകളിൽ യാത്രയ്‌ക്കും രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമായി.

എന്നാൽ അന്താരാഷ്‌ട്ര വിമാനങ്ങളിൽ രാജ്യത്തെത്തുന്ന യാത്രികർക്ക് ഗാക്ക സർക്കുലറിൽ നിലവിൽ മാറ്റമില്ല. രണ്ട് ഡോസും എടുത്തില്ലെങ്കിൽ നിശ്ചിത ദിവസങ്ങൾ രാജ്യത്ത് ക്വാറന്റൈനിൽ കഴിയുകയും വ്യവസ്ഥകൾ പാലിക്കുകയും ചെയ്‌താൽ മതിയാകും. യാത്രയ്‌ക്ക് മാത്രമല്ല കടകളിൽ കയറാനും പുറത്ത് സഞ്ചരിക്കാനും രണ്ട് ഡോസ് സ്വീകരിക്കേണ്ടി വരും. ഇപ്പോൾ ഇമ്മ്യൂൺ ബൈ ഫസ്‌റ്റ് ഡോസ് എന്ന സ്‌റ്റാറ്റസ് ഉണ്ട്. ഇനി മുതൽ ഇതില്ല. രണ്ട് ഡോസ് വാക്‌സിനും എടുത്തവർ ‘ഇമ്മ്യൂൺ’ എന്ന പച്ച സ്‌റ്റാ‌റ്റസ് തവകൽന ആപ്പിൽ ദൃശ്യമാകും. രണ്ടാം ഡോസ് ശേഷിക്കുന്നവർ ഇതോടെ നാല് ദിവസത്തിനകം വാക്‌സിൻ സ്വീകരിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here