ജി​ദ്ദ: ദു​ബൈ എ​ക്‌​സ്‌​പോ​യി​ൽ എ​ക്‌​സി​ബി​റ്റ​ർ മാ​സി​ക​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് അ​നു​സ​രി​ച്ച് സൗ​ദി മി​ക​ച്ച പ​വി​ലി​യ​നു​ള്ള അ​വാ​ർ​ഡും ര​ണ്ട് ഓ​ണ​റ​റി അ​വാ​ർ​ഡു​ക​ളും നേ​ടി. വ​ലി​യ സ്യൂ​ട്ടു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാണ് എ​ക്‌​സ്‌​പോ 2020ൽ മി​ക​ച്ച പ​വി​ലി​യ​നു​ള്ള അ​വാ​ർ​ഡും മി​ക​ച്ച എ​ക്‌​സ്‌​റ്റീ​രി​യ​ർ ഡി​സൈ​ൻ വി​ഭാ​ഗ​ത്തി​ൽ ഓ​ണ​റ​റി അ​വാ​ർ​ഡും മി​ക​ച്ച ഡി​സ്‌​പ്ലേ വി​ഭാ​ഗ​ത്തി​ൽ ഓ​ണ​റ​റി അ​വാ​ർ​ഡും സൗ​ദി നേ​ടിയത്.

യു.​എ​സ് ഗ്രീ​ൻ ബി​ൽ​ഡി​ങ് കൗ​ൺ​സി​ൽ (യു.​എ​സ്.​ജി.​ബി.​സി) ലീ​ഡി​ൽ പ്ലാ​റ്റി​നം സ​ർ​ട്ടി​ഫി​ക്ക​റ്റ് സൗ​ദി പ​വി​ലി​യ​ൻ നേ​ടി​യി​ട്ടു​ണ്ട്.

ഏ​റ്റ​വും വ​ലി​യ ഇ​ന്റ​റാ​ക്ടി​വ് ലൈ​റ്റ് ഫ്ലോ​ർ, 32 മീ​റ്റ​ർ നീ​ള​മു​ള്ള ഏ​റ്റ​വും നീ​ള​മേ​റി​യ ഇ​ന്റ​റാ​ക്ടി​വ് വാ​ട്ട​ർ ക​ർ​ട്ട​ൻ, 1,240 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വി​സ്‌​തീ​ർ​ണ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഇ​ന്റ​റാ​ക്ടി​വ് ഡി​ജി​റ്റ​ൽ സ്ക്രീ​ൻ മി​റ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡു​ക​ളും പ​വി​ലി​യ​ൻ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി എ​ക്‌​സ്‌​പോ വേ​ൾ​ഡ് ഫെ​യ​റു​ക​ളു​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ പ്ര​ധാ​ന മൂ​ല്യ​നി​ർ​ണ​യ​ക്കാ​രാ​ണ് എ​ക്‌​സി​ബി​റ്റ​ർ മാ​ഗ​സി​ൻ. ഡി​സൈ​ൻ, മാ​ർ​ക്ക​റ്റി​ങ്, ഇ​വ​ന്റ് വി​ദ​ഗ്ധ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു അ​ന്താ​രാ​ഷ്ട്ര സ​മി​തി​യാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്.

ഇ​വ​രു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് മി​ക​ച്ച രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത എ​ക്‌​സി​ബി​ഷ​നു​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച ദു​ബൈ​യി​ലെ ‘എ​ക്‌​സ്‌​പോ 2020’ ൽ ​സൗ​ദി പ​വി​ലി​യ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ ഏ​റെ ആ​ക​ർ​ഷി​ച്ചി​രു​ന്നു. 40 ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് സൗ​ദി പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here