Friday, June 2, 2023
spot_img
Homeജീവിത ശൈലിപാചകംഎത്ര കടുത്ത ഡയറ്റ് പാലിക്കുന്നവർക്കും ഷുഗർ രോഗികൾക്കും ധൈര്യമായി കഴിക്കാം ഈ പായസം

എത്ര കടുത്ത ഡയറ്റ് പാലിക്കുന്നവർക്കും ഷുഗർ രോഗികൾക്കും ധൈര്യമായി കഴിക്കാം ഈ പായസം

-

പായസം ഇഷ്ടമില്ലാത്ത മലയാളികൾ വിരളമായിരിക്കും. പ്രത്യേകിച്ച് ആഘോഷവേളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പായസം. ഇന്ത്യയൊട്ടാകെ വിജയദശമി ആഘോഷിക്കുന്ന വേളയിൽ ഡയബറ്റീസ് രോഗികൾക്ക് പോലും കഴിക്കാവുന്ന ആരോഗ്യപ്രദമായ ഒരു പായസം തയ്യാറാക്കിയാലോ? എത്ര കടുത്ത ഡയറ്റ് നോക്കുന്നവരാണെങ്കിലും ഈ പായസം ധൈര്യമായി കഴിക്കാം. കാരണം കലോറി വളരെ കുറഞ്ഞതും ഗുണമേന്മയേറിയതുമായ മത്തങ്ങകൊണ്ടാണ് ഈ പായസം തയ്യാറാക്കുന്നത്. കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് മത്തങ്ങ പായസം.

ആവശ്യമായ ചേരുവകൾ

മത്തങ്ങ – 300 ഗ്രാം കഷണങ്ങളാക്കിയത്, ശർക്കര – 200 ഗ്രാം , തേങ്ങയുടെ രണ്ടാം പാൽ – ഒരു കപ്പ്, ഒന്നാം തേങ്ങാപ്പാൽ – അരക്കപ്പ്, നെയ്യ് – രണ്ടു വലിയ സ്‌പൂൺ, ഉപ്പ്- ഒരു നുള്ള്, ഏലയ്ക്കാപ്പൊടി- രണ്ടു നുള്ള്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയാണ് മത്തങ്ങ പായസം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

പാചകം ചെയ്യേണ്ട വിധം

മത്തങ്ങ കുക്കറിൽ പത്ത് മിനിട്ട് വേവിക്കുക. അതിനുശേഷം നന്നായി ഉടച്ചെടുക്കണം. ∙കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഒരു വലിയ സ്‌പൂൺ നെയ്യിൽ വറുത്തു മാറ്റിവയ്ക്കുക. ∙ചുവടുകട്ടിയുള്ള പാത്രത്തിൽ ശർക്കരയും അരക്കപ്പ് വെള്ളവും ചേർത്തു പാനി തയാറാക്കുക. ∙ ശർക്കരപാനിയിലേയ്ക്ക് ഉടച്ച മത്തങ്ങ ചേർത്ത് വരട്ടിയെടുക്കുക. കുറച്ച് നെയ്യ് കൂടി ചേർക്കാം. ഇതിലേയ്ക്ക് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കണം. കുറച്ച് കഴിഞ്ഞ് രണ്ടാം പാൽ കൂടി ചേർത്ത് തിളച്ചുകഴിയുമ്പോൾ ഏലയ്ക്കാപൊടിയും വറുത്തരച്ച കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് വിളമ്പാം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: