യുഎസില്‍ ഇനി മുതല്‍ കഞ്ചാവ് വിതരണക്കാര്‍ക്ക് ട്വിറ്റര്‍ വഴി അവരുടെ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡും പരസ്യം ചെയ്യാന്‍ അനുമതി. കഞ്ചാവ് ഉല്പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന ആദ്യ സോഷ്യല്‍ മീഡിയയാണ് ട്വിറ്റര്‍. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ കഞ്ചാവിനെതിരായ പരസ്യ നയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

നേരത്തെ മുതല്‍ തന്നെ കഞ്ചാവില്‍ നിന്നു നിര്‍മിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങള്‍ക്കുള്ള ബാം, ലോഷന്‍, പോലുള്ള ക്രീമുകളുടെ പരസ്യങ്ങള്‍ ട്വിറ്ററില്‍ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും അനുവദിച്ചിരിക്കുന്നത്. ബിസിനസ് ടൈംസിന്റെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുഎസിലെ കൂടുതല്‍ സ്‌റ്റോറുകളില്‍ കഞ്ചാവ് വില്‍പ്പന അനുവദിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.

 

ലൈസന്‍സ് ഉള്ള കാലത്തോളം കഞ്ചാവ് കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കണം എന്നാണ് ട്വിറ്ററിന്റെ പ്രഖ്യാപനം. അനുമതിയുള്ള പ്രദേശത്ത് മാത്രമേ അവരുടെ ഉല്‍പ്പന്നം വിതരണം ചെയ്യാവുള്ളു എന്നാണ് നിര്‍ദ്ദേശം. 21 വയസ്സില്‍ താഴെയുള്ളവരെ പരസ്യങ്ങള്‍ ലക്ഷ്യമിടാനും അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here