ദുബൈ: യു.എ.ഇയിൽ ഇന്ധന വില കുറയും.​ പെട്രോൾ ലിറ്ററിന്​ 21 ഫിൽസും ഡീസൽ 35 ഫിൽസുമാണ്​ കുറയുന്നത്​. ​പുതുക്കിയ നിരക്ക്​ ​വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

സൂപ്പർ പെട്രോൾ 3.16 ദിർഹമിൽ നിന്ന്​ 2.95 ദിർഹമായി കുറയും. സ്​പെഷ്യൽ പെട്രോൾ 3.05 ദിർഹമായിരുന്നത്​ 2.84 ദിർഹമായി താഴും. ഇ പ്ലസ്​ പെട്രോളിന്‍റെ പുതുക്കിയ നിരക്ക്​ 2.76 ദിർഹമാണ്​. നേരത്തെ 2.97 ദിർഹമായിരുനനു. ഡീസലിന്​ 3.03 ദിർഹമിൽ നിന്ന്​ 2.68 ദിർഹമായാണ്​ കുറയുന്നത്​.

കഴിഞ്ഞ മാസവും ഇന്ധനവിലയിൽ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഇന്ധനവില കുറഞ്ഞതോടെ വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കിലും കുറവുണ്ടാകും. ഇന്ധന വില അനുസരിച്ചാണ്​ ടാക്സി നിരക്കുകൾ നിശ്​ചയിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here