ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. കെ മനോജ് കുമാറിനെതിരെയാണ് നടപടി.

അതിനിടെ ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണം സംസ്ഥാന ചീഫ് സെക്രട്ടറി അന്വേഷിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

നേരത്തെ ബജറ്റ് അവതരണത്തിന് ശേഷം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാന്‍ സി.പി.എമ്മും തീരുമാനിച്ചിരുന്നു.

എന്നാല്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് ബജറ്റ് ചോര്‍ന്നെന്ന് പരാതി നല്‍കി. ധനമന്ത്രി രാജിവെക്കണമെന്നും പുതിയ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് ചോര്‍ന്നതിനെ സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here