ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ രൂക്ഷമായി തുടരുന്നതിനാൽ ജൂൺ 23ന് പുതിയ കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് നീട്ടിവച്ചതായി കോൺഗ്രസ്. ഇന്ന് ചേർന്ന വർക്കിംഗ് കമ്മി‌റ്റിയിൽ പുതിയ പ്രസിഡന്റിനെ ജൂൺ 23ന് തിരഞ്ഞടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനുപിന്നാലെ രാജ്യത്തെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്ന് മിക്ക നേതാക്കളും ആവശ്യപ്പെട്ടു. തുടർന്നാണ് തീരുമാനം.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംഭവിച്ച പതനത്തെ തുടർന്ന് അന്ന് പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി രാജിവച്ചു. തുടർന്ന് പ്രസിഡന്റിനെ തീരുമാനിക്കാനാകാത്ത സാഹചര്യം തുടർന്നതോടെ സോണിയ ഗാന്ധി താൽക്കാലിക പ്രസിഡന്റായി.ഇന്ന് നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മി‌റ്റിയിൽ അഞ്ച് ജില്ലകളിലെ പരാജയവും ചർച്ചയ്‌ക്കെടുത്തു. പാർട്ടിയിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് പ്രസിഡന്റ് സോണിയാ ഗാന്ധി പറഞ്ഞു. തോൽവിക്ക് ഇടയാക്കിയ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു സമിതിയെ നിയോഗിച്ചതായും

LEAVE A REPLY

Please enter your comment!
Please enter your name here