രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് മെക്‌സിക്കോ പ്രസിഡന്റ്. പരസ്പരം സമ്മാനങ്ങള്‍ കൈമാറി ക്രിസ്മസ് ആഘോഷിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് ഇത്തണ വിട്ടു നില്‍ക്കാമെന്നും ക്രിസ്മസ് സമ്മാനങ്ങള്‍ നമുക്ക് മറ്റൊരവസരത്തില്‍ കൈമാറാമെന്നും പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു.

മെക്‌സിക്കോയില്‍ വെള്ളിയാഴ്ച 12,127 പുതിയ കോവിഡ്19 കേസുകള്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് വ്യാപകമായ ലോക്ഡൗണ്‍ നടപടികള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ഒബ്രഡോര്‍ പറഞ്ഞു. അവധിക്കാലത്ത് ആശുപത്രികള്‍ തങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കരുതുന്നതായും കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒബ്രഡോര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here