ജനീവ: കൊവിഡ് അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും, വന്യജീവി സംരക്ഷണത്തിനും പരിഗണന നൽകിയില്ലെങ്കിൽ പുരോഗതിയ്ക്കായി നടത്തുന്ന എല്ലാം ശ്രമങ്ങളും ഫലം കാണാതെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.രോഗം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പണമൊഴുക്കുകയും, ഇനിയൊരു മഹാമാരി ഉണ്ടാകാതിരിക്കാൻ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് അത്യന്തം അപകടകരമാണെന്നും ടെഡ്രോസ് അദാനോം പറഞ്ഞു. പാഠങ്ങൾ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ഒരു മഹാമാരിയുണ്ടാകുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരുപാട് പണം ചിലവഴിക്കുന്നു. എന്നാൽ അത് അവസാനിക്കുമ്പോൾ എല്ലാം മറക്കുന്നു. അടുത്ത മഹാമാരി തടയാൻ ഒന്നും ചെയ്യുന്നില്ല. ഇത് വളരെ അപകടകരമായ രീതിയാണ്.’- അദ്ദേഹം പറഞ്ഞു.’ഇത് അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. പകർച്ചവ്യാധികൾ ജീവിതത്തിന്റെ യാഥാർഥ്യമാണ്. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിലുള്ള അടുത്ത ബന്ധംം വെളിവാക്കുന്നത് മഹാമാരികളാണ്’ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here