സിറിയയില്‍ വെടി നിര്‍ത്തലിന് തയാറെന്ന് ലോകരാഷ്ട്രങ്ങള്‍. ഒരാഴ്ചയ്ക്കകം വെടി നിര്‍ത്തല്‍ നിലവില്‍ വരും. എന്നാല്‍ ഭീകരസംഘടനകളായ ഇസ്്ലാമിക് സ്റ്റേറ്റ്, അല്‍ നുസ്റ ഫ്രണ്ട് എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തിന് വെടി നിര്‍ത്തല്‍ ബാധകമാകില്ല.

ജര്‍മനിയിലെ മ്യൂണിച്ചില്‍ സിറിയയില്‍ സൈനിക നടപടി നടത്തുന്ന രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഈ ആഴ്ച തന്നെ വെടി നിര്‍ത്തല്‍ നിലവില്‍ വരും. വെടിനിര്‍ത്തല്‍ ആരംഭിച്ചാലുടന്‍ യുദ്ധബാധിത മേഖലകളില്‍ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ സഹായമെത്തിക്കും. വിമതരുടെ ശക്തികേന്ദ്രമായ അലപ്പോയിലാൡണ് യുദ്ധം മൂലം സാധാരണജനങ്ങള്‍ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തരസഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍. അമേരിക്ക, റഷ്യ, സൗദി, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളാണ് മ്യൂണിച്ചില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത്ത.

സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനും ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയായി. റഷ്യന്‍ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം വിമതര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നത്. റഷ്യയുടെ വ്യോമാക്രമണം ശക്തമായതിനെ തുടര്‍ന്ന് വിമതരുടെ ശക്തികേന്ദ്രമായ അലപ്പോയില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here