സഹോദരങ്ങളായ മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് നടുവട്ടം ബർസാൻ റിയൽ എസ്റ്റേറ്റ് ഉടമ സക്കീർ മാളിയേക്കലിന്റെ മക്കളായ നജ്മൽ റിസ്വാൻ, മുഹമ്മദ് ജുനൈദ് നിബ്റാസ് എന്നിവരാണു മരിച്ചത്. പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ ദോഹയിലെ ഐൻഖാലിദിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു. മയ്യിത്ത് നമസ്കാരം നാളെ രാവിലെ മാത്തോട്ടം ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും.