ദുബായിലെ വില്ലയിൽ നട്ടുവളർത്തിയ ക‍ഞ്ചാവു ചെടികൾ പൊലീസ് കണ്ടെത്തി. ഒരാൾ അറസ്റ്റിൽ. എട്ട് ചട്ടികളിലായിരുന്നു 38 ചെടികൾ നട്ടുവളർത്തിയിരുന്നതെന്ന് ദുബായ് പൊലീസ് തലവൻ മേജർ ജനറൽ ഖമിസ് മത്തർ അൽ മുസൈന പറഞ്ഞു.

പൊലീസ് നടത്തിയ റെയ്ഡിലാണ് മറ്റു ചെടികൾക്കിടയിൽ ഒളിപ്പിച്ചു വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ള ചെടികളാണിവ. ഇതുകൂടാതെ, ഉണങ്ങിയ കഞ്ചാവും ഇവിടെ നിന്ന് പിടികൂടി. ദുബായ് പൊലീസ് ലഹരിമരുന്നിനെതിരെ കർശന പരിശോധന നടത്തിവരികയാണെന്ന് അൽ മുസൈന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here