ന്യൂഡല്‍ഹി: രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ഇന്ത്യ ഇടപെട്ടേക്കും. വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു. ധന, വിദേശകാര്യമന്ത്രിമാരുടെ അദ്ധ്യക്ഷതയിലാണ് യോഗം. ശ്രീലങ്കൻ തമിഴ് വംശജർ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടണമെന്ന് ത്മിഴ്‌നാട്ടിലെ രാഷ്‌ട്രീയ പാർട്ടികളായ ഡി.എം.കെ, എ.ഐ.ഡി.എം.കെയും ആവശ്യപ്പെട്ടിരുന്നു.

 

വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ വിളിച്ചുചേ‌ർത്ത സർവ കക്ഷിയോഗത്തിലാണ് ഇക്കാര്യം പാർട്ടികൾ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം.

 

അതേസമയം ശ്രീലങ്കയിൽ ജനങ്ങൾ പ്രക്ഷോഭം തുടരുകയാണ്. റെനിൽ വിക്രമസിംഗെ പ്രസിഡന്റായി തുടർന്നാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് പ്രക്ഷോഭകർ മുന്നറിയിപ്പ് നൽകി. സർക്കാർ മന്ദിരങ്ങളിലേക്ക് വീണ്ടും പ്രതിഷേധം വ്യാപിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിലും ഇവർ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here