വാഷിങ്ടണ്‍ > എണ്ണയില്‍നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ  ഭീകരസംഘടനയായ ഐഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. ആധിപത്യം ഉറപ്പിച്ച ഇറാഖ്–സിറിയന്‍ മേഖലയിലെ എണ്ണപ്പാടങ്ങളായിരുന്നു ഐഎസിന്റെ പ്രധാന വരുമാനമാര്‍ഗം. എന്നാല്‍, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയതോടെ എണ്ണപ്പാടങ്ങളിലെ ഉല്‍പ്പാദനം പകുതിയായി കുറയ്ക്കേണ്ടിവന്നതാണ് ഐഎസിന് തിരിച്ചടിയാകുന്നത്.

സാമ്പത്തികപ്രതിസന്ധി ഐഎസ് നേതൃത്വത്തില്‍ പ്രകടമായെന്നും ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് തലപ്പത്ത് കമാന്‍ഡര്‍മാര്‍ക്കിടിയില്‍ അഴിമതി, പണാപഹരണം തുടങ്ങിയ ആരോപണങ്ങളും ഉയരുന്നുണ്ട്. എണ്ണയുല്‍പ്പാദനം കുറഞ്ഞതിനാല്‍ സൈനികര്‍ക്ക് ശമ്പളം നല്‍കാനും പുതിയ സൈനികനീക്കം ആസൂത്രണംചെയ്യാനും ഐഎസിന് കഴിവില്ലാതായെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാഖില്‍നിന്നും സിറിയയില്‍നിന്നും പുതുതായി റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് പകുതി ശമ്പളമേ നല്‍കുന്നുള്ളൂ. മാസങ്ങളായി ശമ്പളം ലഭിക്കാത്തവരും ഉണ്ട്. ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ച മേഖലയില്‍ വന്‍ നികുതിയാണ് ചുമത്തുന്നത്. ഖിലാഫത്ത് ഭരണമേഖല മുന്‍വര്‍ഷത്തേക്കാള്‍ 40 ശതമാനം ചുരുങ്ങി. ഐഎസ്നിയന്ത്രണത്തിലുള്ള നിരവധി എണ്ണപ്പാടങ്ങള്‍ യുഎസ് ആക്രമണത്തില്‍ തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here