![francis_551689](https://i0.wp.com/keralatimes.com/wp-content/uploads/2016/04/francis_551689.jpg?resize=696%2C392&ssl=1)
വത്തിക്കാന്‍ : സ്വവര്‍ഗാനുരാഗികളോട് വിവേചനം കാണിക്കരുതെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അവരെ ബഹുമാനിക്കണമെന്നും അകറ്റി നിര്‍ത്തരുതെന്നും പോപ്പ് പറഞ്ഞു. വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്നും പ്രോപ്പ് കൂട്ടിച്ചേര്‍ത്തു.‘’ആനന്ദത്തിന്റെ സ്നേഹം’’എന്ന 260 പേജുള്ള പ്രബന്ധത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വിവാഹ മോചിതരായവരെയും പുനര്‍വിവാഹം കഴിച്ചവരെയും കുറിച്ച് മാത്രമല്ല. എല്ലാവരെയും കുറിച്ചാണ് പറയുന്നത്. ഏതുതരം അവസ്ഥയിലൂടെയാണ് സ്വയം കടന്നുപോയതെന്ന് ഓര്‍ക്കണമെന്നും പോപ്പ് പറഞ്ഞു. സുവിശേഷത്തിന്റെ യുക്തിയില്‍ ആരേയും അകറ്റി നിര്‍ത്തണമെന്ന് പറയുന്നില്ലെന്നും ആരെയും എക്കാലത്തേക്കും അകറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പോപ്പ് പറഞ്ഞു.