അഫ്ഗാനിസ്താനിലെ സമംഗന്‍ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തില്‍ വന്‍ സ്‌ഫോടനം. 15 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷന്‍ ചാനലായ ടോലോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here