കീവ്: യുക്രൈനിലെ കീവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേര്‍ കൊല്ലപ്പെട്ടു. ഒരു ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. അപകട കാരണം വ്യക്തമായിട്ടില്ല. ഒരു വര്‍ഷത്തോട് അടുക്കുന്ന റഷ്യയുടെ യുക്രൈന്‍ ആക്രമണത്തില്‍ ഇത്രയധികം ഉന്നതര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

യുക്രൈന്‍ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കി, സഹമന്ത്രി യഹീന്‍ യെനിന്‍, ആഭ്യന്തര സെക്രട്ടറി യൂരി ലുബ്കോവിച് എന്നിവരാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ച വി ഐ പികള്‍. ഹെലികോപ്റ്റര്‍ വീണത് കിന്റര്‍ ഗാര്‍ഡന്‍ അടക്കം പ്രവര്‍ത്തിക്കുന്ന ജനവാസ പ്രദേശത്ത് ആയതിനാല്‍ അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കം അപകടത്തില്‍പ്പെട്ടു. കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഹെലികോപ്റ്റര്‍ പൊടുന്നനെ താഴ്ന്ന് കിന്റര്‍ ഗാര്‍ഡന്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗത് ഇടിച്ച ശേഷം തകര്‍ന്നുവീണു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു ആഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നത സംഘം. മരിച്ച ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കി യുദ്ധമുഖത്ത് യുക്രൈന്റെ ഏറ്റവും ധീരമായ മുഖങ്ങളില്‍ ഒന്നായിരുന്നു. സെലന്‍സ്‌കി മന്ത്രിസഭയിലെ ഏറ്റവും പ്രമുഖനായ അദ്ദേഹം ഒരു ഘട്ടത്തില്‍ രാജ്യത്തിന്റെ പ്രസിഡന്റ് പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here