നെയ്റോബി: ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ കുരിശില്‍ തറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ അപയം പ്രാപിച്ച് കെനിയക്കാരന്‍. എലിയു സിമിയു എന്ന വ്യക്തിയാണ് ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞ് പരാതിയുമായി എത്തിയത്. നാട്ടുകാര്‍ തന്നെ കുരിശില്‍ തറയ്ക്കാന്‍ പോകുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. കെനിയയിലെ ബങ്കാമ കൗണ്ടിയിലായിരുന്നു സംഭവം. എലിയു സിമിയു താന്‍ യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ യേശുവിനെപ്പോലെ വേഷം ധരിച്ചാണ് പുറത്തിറങ്ങുന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ യേശുവിനെ പോലെ കുരിശില്‍ തറയ്ക്കാന്‍ തീരുമാനിച്ചു. എലിയുവിനെ ദുഃഖ വെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എലിയു ശരിക്കും യേശു ക്രിസ്തുവാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞതോടെയാണ് എലിയു പെട്ടത്. തുടര്‍ന്ന് തന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here